Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 21, 2026 | 11:55 PM

നോൺ-പ്രോഫിറ്റ് സംഘടനകൾക്കായി ‘ഇസ്രാ’ മൂന്നാം ഘട്ടത്തിന് തുടക്കമിട്ട് ദുബായ് സി.ഡി.എ

by Raneesha Nizar

ദുബായ് : ദുബായിലെ ചാരിറ്റി, സിവിൽ സൊസൈറ്റി സംഘടനകളുടെ സേവന നിലവാരം കൂട്ടാനും സുതാര്യതയും മികച്ച ഭരണസംവിധാനവും ഉറപ്പുവരുത്താനുമായി കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി (CDA) നടപ്പിലാക്കുന്ന ‘ഇസ്രാ’ (Ethraa) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ഭാഗമായി സി.ഡി.എയുടെ മേൽനോട്ടത്തിലുള്ള, ‘അക്കാഫ്’ (AKCAF) ഉൾപ്പെടെയുള്ള 144 സംഘടനകളുടെ പ്രകടനമാണ് ഈ പതിപ്പിൽ വിലയിരുത്തുന്നത്. ഭരണനിർവ്വഹണം, സാമ്പത്തിക കൃത്യത എന്നിവ അടിസ്ഥാനമാക്കി ദുബായ് ക്വാളിറ്റി ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന മൂല്യനിർണ്ണയത്തിന് ശേഷം മികച്ച സംഘടനകൾക്ക് നവംബറിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

You may also like