ഷാർജ : അടുത്ത വർഷം ഒരു ബില്യൺ ഡോളറിന്റെ ഐ.പി.ഒ (IPO) ലക്ഷ്യമിടുന്ന പ്രമുഖ റെഡി-ടു-കുക്ക് ബ്രാൻഡായ ‘ഐഡി ഫ്രഷ് ഫുഡ്’ (iD Fresh Food) യു.എ.ഇയിലെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം അവസാനത്തോടെ ഷാർജയിൽ കമ്പനി പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിക്കും. നിലവിൽ അജ്മാനിലുള്ള ഫാക്ടറിയുടെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കാനും ഗൾഫ് മേഖലയിലുടനീളം വർദ്ധിച്ചുവരുന്ന ആവശ്യകത പൂർണ്ണമായി നിറവേറ്റാനും പുതിയ ഷാർജ പ്ലാന്റിലൂടെ സാധിക്കുമെന്ന് ഗ്ലോബൽ സി.ഇ.ഒ പി.സി മുസ്തഫ വ്യക്തമാക്കി.
പ്രിസർവേറ്റീവുകളോ കൃത്രിമ ചേരുവകളോ ഇല്ലാതെ തികച്ചും സ്വാഭാവിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന കമ്പനി, ദീർഘകാല പങ്കാളികൾക്ക് അവസരമൊരുക്കാനാണ് പ്രധാനമായും ഐ.പി.ഒ ലക്ഷ്യമിടുന്നത്. യു.എ.ഇ വിപണിയിലെ കരുത്തിന് പുറമെ സിംഗപ്പൂർ, യു.കെ, യു.എസ് എന്നിവിടങ്ങളിലേക്കും അടുത്ത ഘട്ടത്തിൽ ഉൽപ്പന്ന നിര വിപുലീകരിക്കും. നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ആവശ്യകത കൃത്യമായി പ്രവചിച്ച് ഉൽപ്പന്ന നഷ്ടം ഒരു ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ സാധിച്ചതാണ് കമ്പനിയുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4
previous post