Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 17, 2026 | 07:02 PM

അഭിമാനത്തോടെ 55 വർഷം; യുഎഇ ഇന്ന് ‘യൂണിയൻ പ്ലെഡ്ജ് ഡേ’യിൽ

by Raneesha Nizar

അബുദാബി : യുഎഇയുടെ ചരിത്രപ്രധാനമായ ‘യൂണിയൻ പ്ലെഡ്ജ് ഡേ’ (യൂണിയൻ കരാർ ദിനം) ജൂലൈ 18-ന് രാജ്യം ആഘോഷിക്കുന്നു. 1971 ജൂലൈ 18-ന് രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും മറ്റ് ഭരണാധികാരികളുടെയും നേതൃത്വത്തിൽ യുഎഇ ഭരണഘടനയിലും യൂണിയൻ പ്രഖ്യാപനത്തിലും ഒപ്പുവെച്ചതിന്റെ ഓർമ്മപ്പെടുത്തലായാണ് ഈ ദിനം കൊണ്ടാടുന്നത്. കഴിഞ്ഞ 55 വർഷത്തെ വികസനക്കുതിപ്പിലൂടെ ആഗോളതലത്തിൽ വൻ ശക്തിയായി യുഎഇ വളർന്നു. 2026-ലെ വേൾഡ് കോംപറ്റിറ്റീവ്‌നെസ് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തുള്ള യുഎഇ, സാമ്പത്തിക പ്രകടനത്തിലും അത്യാധുനിക സാങ്കേതിക വിദ്യകളിലും ബഹിരാകാശ ഗവേഷണത്തിലും മുൻപന്തിയിലാണ്.

You may also like