Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 09:01 AM

അബഹ ആക്രമണ പശ്ചാത്തലത്തിൽ സൗദിയിലേക്ക് അന്താരാഷ്ട്ര യാത്രാ വിലക്ക്

യുഎഇ വിമാന സർവീസുകൾ നിർത്തിവെച്ചു

by Raneesha Razak

ദുബൈ : സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികൾ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതിനെത്തുടർന്ന് കാനഡയും യുകെയും തങ്ങളുടെ പൗരന്മാർക്ക് സൗദിയിലേക്ക് യാത്രാ മുന്നറിയിപ്പ് (Travel Warning) പുറപ്പെടുവിച്ചു. സുരക്ഷാ കാരണങ്ങളാൽ അബഹയിൽ നിന്നുള്ള ദുബായ്, ഷാർജ വിമാന സർവീസുകൾ തുടർച്ചയായ രണ്ടാം ദിവസവും റദ്ദാക്കി. ഫ്ലൈദുബായ്, എയർ അറേബ്യ സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. അതിർത്തി മേഖലകളിലേക്കും അബഹ വിമാനത്താവളത്തിലേക്കുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനാണ് വിദേശരാജ്യങ്ങൾ പൗരന്മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

You may also like