Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 08:02 AM

എച്ച്‌സിടി കാമ്പസുകൾ സ്മാർട്ടാക്കാൻ സീമെൻസുമായി കരാർ

by Raneesha Nizar

അബുദാബി : യുഎഇയുടെ ‘നെറ്റ് സീറോ 2050’ ഹരിത ലക്ഷ്യങ്ങൾക്ക് പിന്തുണയുമായി ഹയർ കോളേജസ് ഓഫ് ടെക്നോളജിയും (HCT) പ്രമുഖ ആഗോള കമ്പനിയായ സീമെൻസും (Siemens) അഞ്ച് വർഷത്തെ തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു. സീമെൻസിന്റെ അത്യാധുനിക ‘ബിൽഡിംഗ് എക്സ്’ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കാമ്പസുകളിലെ ഊർജ്ജം, ജലം, മാലിന്യ സംസ്കരണം എന്നിവ നിരീക്ഷിക്കുന്ന സ്മാർട്ട് സംവിധാനം വികസിപ്പിക്കും. കൂടാതെ വിദ്യാർത്ഥികൾക്കായി പ്രത്യേക ഗ്രീൻ സ്കിൽ സർട്ടിഫിക്കേഷനുകളും ഇലക്ട്രിക് വാഹന ചാർജിംഗ് സൗകര്യങ്ങളും സംയുക്ത ഗവേഷണങ്ങളും ഈ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കും.

You may also like