Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:19 PM

ശ്രദ്ധിക്കുക! അൽ ഖലീജ് സ്ട്രീറ്റ് വഴി ഈ വാരാന്ത്യത്തിൽ യാത്ര ചെയ്യുമ്പോൾ റൂട്ട് മാറ്റിപ്പിടിച്ചോളൂ

by Raneesha Razak

ദുബായ്: ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ദുബായിലെ പ്രധാന റോഡുകളിലൊന്നായ അൽ ഖലീജ് സ്ട്രീറ്റിലൂടെ (Al Khaleej Street) യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർക്ക് ഒരു അടിയന്തര അറിയിപ്പ്. കൈറോ സ്ട്രീറ്റ് റൗണ്ട് എബൗട്ടിൽ ആർടിഎ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.ജൂലൈ 11 ശനിയാഴ്ച രാത്രി 10:00 മണി മുതൽ ജൂലൈ 13 തിങ്കളാഴ്ച പുലർച്ചെ 5:00 മണി വരെയാണ് ഈ മാറ്റങ്ങൾ.

മാറ്റങ്ങൾ എന്തൊക്കെ?

  • ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് അൽ മംസാർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇടതുവശത്തേക്കുള്ള തിരിവും (Left-turn) യു-ടേണും (U-turn) ഉണ്ടായിരിക്കില്ല.

  • കൈറോ സ്ട്രീറ്റിൽ നിന്ന് വരുന്നവർക്ക് പൂർണ്ണമായ യു-ടേണും ഈ സമയത്ത് അടയ്ക്കുന്നതാണ്.

ബ്ലോക്കിൽ പെടാതെ സുഗമമായി യാത്ര ചെയ്യാൻ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും, റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ദിശാബോർഡുകൾ കൃത്യമായി പിന്തുടരണമെന്നും ആർടിഎ ഡ്രൈവർമാർക്ക് നിർദേശം നൽകി.

You may also like