Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 07:35 PM

ഗെയിമിംഗ് രംഗത്തെ ആഗോള ഹബ്ബാകാൻ ദുബായ്

പ്രമുഖ കമ്പനികളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹംദാൻ

by Raneesha Razak

ദുബായ്: ആഗോള ഗെയിമിംഗ് വ്യവസായ രംഗത്തെ ലോകത്തെ ഏറ്റവും വലിയ കേന്ദ്രമാക്കി ദുബായിയെ മാറ്റുന്നതിനുള്ള നടപടികൾ ശക്തമാക്കി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതിന്റെ ഭാഗമായി ദുബായ് മീഡിയ കൗൺസിൽ സംഘടിപ്പിച്ച ‘ദുബായ് ഗെയിമിംഗ് റിട്രീറ്റിൽ’ (Dubai Gaming Retreat) അദ്ദേഹം പങ്കെടുത്തു. ലോകത്തിലെ പ്രമുഖരായ 80 പ്രാദേശിക-അന്തർദേശീയ ഗെയിമിംഗ് കമ്പനികളുടെ പ്രതിനിധികളുമായി ഷെയ്ഖ് ഹംദാൻ ചർച്ച നടത്തി.

ഗെയിമിംഗ് മേഖലയിലെ ഈ അതിവേഗ വളർച്ചയെ ദുബായിയുടെ അടുത്ത ഘട്ട വികസനത്തിലേക്ക് എങ്ങനെ ഉപയോഗിക്കാം എന്നും, പൊതുവായ മുൻഗണനകൾ എന്തൊക്കെയാണെന്നും തിരിച്ചറിയാനാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. ലോകത്തെ മികച്ച പ്രതിഭകൾക്കും കമ്പനികൾക്കും നിക്ഷേപകർക്കുമുള്ള പ്രധാന ലക്ഷ്യസ്ഥാനമായി ദുബായിയെ മാറ്റുമെന്നും, ഗെയിമിംഗ് രംഗത്തെ ഇന്നൊവേഷന്റെ ആഗോള കേന്ദ്രമായി ദുബായ് മാറുമെന്നും ഷെയ്ഖ് ഹംദാൻ എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ടീമിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും, പുതിയ ആശയങ്ങളെ ആഗോള വിജയഗാഥകളാക്കി മാറ്റാൻ ആവശ്യമായ മികച്ച ഇൻഫ്രാസ്ട്രക്ചറും നയങ്ങളും ദുബായിൽ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like