Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 06:36 PM

എൻഡോമെട്രിയോസിസ് യുഎഇയിൽ സ്ത്രീകളിൽ വില്ലനാവുന്നു

by Raneesha Razak

ദുബായ് : യുഎഇയിൽ ആയിരക്കണക്കിന് സ്ത്രീകൾ നേരിടുന്ന കഠിനമായ ആർത്തവവേദനയ്ക്കും വന്ധ്യതാ പ്രശ്നങ്ങൾക്കും കാരണമാകുന്ന ‘എൻഡോമെട്രിയോസിസ്’ രോഗനിർണ്ണയം നടത്താൻ ശരാശരി 11 വർഷത്തിലധികം വൈകുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ഗർഭപാത്രത്തിന് പുറത്ത് കോശങ്ങൾ വളരുന്ന ഈ അവസ്ഥ തിരിച്ചറിയാൻ അവിവാഹിതരായ സ്ത്രീകളിൽ 15 വർഷം വരെ താമസമെടുക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ആർത്തവവേദന സ്ത്രീകൾ സഹിക്കേണ്ടതാണെന്ന സാംസ്കാരിക മനോഭാവവും രോഗത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയുമാണ് പലരെയും വർഷങ്ങളോളം നിശ്ശബ്ദമായി വേദന സഹിക്കാൻ പ്രേരിപ്പിക്കുന്നത്.
മറ്റ് ഗർഭാശയ-ഉദര രോഗങ്ങളുമായി ലക്ഷണങ്ങൾ ഒത്തുപോകുന്നതാണ് എൻഡോമെട്രിയോസിസ് കണ്ടെത്താൻ വൈകുന്നതിനുള്ള മറ്റൊരു പ്രധാന കാരണം. ആദ്യഘട്ടങ്ങളിൽ സാധാരണ അൾട്രാസൗണ്ട് സ്കാനിംഗിൽ പോലും ഈ രോഗം തെളിഞ്ഞു കാണാറില്ല. അതിനാൽ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ രോഗിയുടെ ലക്ഷണങ്ങൾ മാത്രം വിലയിരുത്തി പ്രാഥമിക നിഗമനത്തിലെത്താനും ചികിത്സ വേഗത്തിലാക്കാനും പുതിയ അന്താരാഷ്ട്ര മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ ഡോക്ടർമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. ആർത്തവവേദന ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ സ്ത്രീകൾ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ തേടണമെന്ന് ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

You may also like