Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 07:04 PM

മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സർവീസുകളുമായി ടർക്കിഷ് എയർലൈൻസ്

അബുദാബി സർവീസുകൾ പുനരാരംഭിച്ചു

by Raneesha Razak

ദുബായ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന മിഡിൽ ഈസ്റ്റ് സർവീസുകൾ ടർക്കിഷ് എയർലൈൻസ് ഘട്ടഘട്ടമായി പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ ഒന്നു മുതൽ അബുദാബിയിലേക്കുള്ള സർവീസുകൾ എയർലൈൻ വീണ്ടും ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതനുസരിച്ച് ജൂലൈ 10-ന് ദമ്മാമിലേക്കും, ജൂലൈ 11-ന് കുവൈറ്റിലേക്കും, ജൂലൈ 16-ന് ബഹ്‌റൈനിലേക്കും ടർക്കിഷ് എയർലൈൻസ് സർവീസുകൾ പുനരാരംഭിക്കും. നേരത്തെ ജൂൺ 9 മുതൽ ദുബായിലേക്കുള്ള സർവീസുകൾ കമ്പനി പുനഃസ്ഥാപിച്ചിരുന്നു. അബുദാബി സർവീസ് കൂടി യാഥാർത്ഥ്യമായതോടെ യുഎഇയിലെ യാത്രക്കാർക്ക് ഇസ്താംബുൾ വഴി ലോകത്തിന്റെ വിവിധ കോണുകളിലേക്ക് കണക്റ്റിവിറ്റി ലഭിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

You may also like