Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 05:30 PM

ലോകത്തെ ഏറ്റവും വലിയ മീഡിയ ഹബ്ബായി യുഎഇ മാറുന്നു

60 ശതമാനം ഫോർച്യൂൺ 500 കമ്പനികളുടെയും പ്രാദേശിക ആസ്ഥാനം യുഎഇയിൽ

by Raneesha Razak

അബുദാബി: ആഗോള മാധ്യമ രംഗത്തെ ഏറ്റവും സ്വാധീനമുള്ള വൻശക്തിയായി യുഎഇ മാറിയതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പതിനായിരത്തിലധികം മാധ്യമ സ്ഥാപനങ്ങളും അൻപതിനായിരത്തിലധികം മാധ്യമ പ്രൊഫഷണലുകളും ക്രിയേറ്റീവ് പ്രതിഭകളും യുഎഇയിലെ സജീവമായ മാധ്യമ ആവാസവ്യവസ്ഥയിൽ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ പ്രമുഖ ഫോർച്യൂൺ 500 മാധ്യമ കമ്പനികളിൽ 60 ശതമാനവും തങ്ങളുടെ പ്രാദേശിക ആസ്ഥാനമായി യുഎഇയെ തെരഞ്ഞെടുത്തത് രാജ്യത്തിന്റെ ലോകോത്തര ഇൻഫ്രാസ്ട്രക്ചറിനും അനുകൂലമായ നിയമസാഹചര്യങ്ങൾക്കും തെളിവാണ്. യുഎഇ ദേശീയ മാധ്യമ ഓഫീസ് ചെയർമാൻ അബ്ദുള്ള അൽ ഹമീദ് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. കേവലം ഒരു പ്രാദേശിക മാധ്യമ കേന്ദ്രം എന്ന നിലയിൽ നിന്നും ആഗോളതലത്തിൽ തന്നെ നിർണായക ശക്തിയായി യുഎഇ മാധ്യമ മേഖല വളർന്നു കഴിഞ്ഞുവെന്ന് അദ്ദേഹം കുറിച്ചു.

You may also like