Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:24 AM

പെട്രോളടിക്കാൻ പോക്കറ്റ് കീറില്ല! യുഎഇയിൽ നിരക്കുകൾ കുറഞ്ഞു

by Raneesha Razak

ദുബായ് : ജൂലൈ മാസത്തിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ, വരും മാസങ്ങളിലും വില കുറയുന്ന പ്രവണത തുടരുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളുടെ വിലയിരുത്തൽ. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില (Brent Crude) ബാരലിന് 73 ഡോളറിലേക്ക് താഴ്ന്നതാണ് നിലവിലെ ആശ്വാസത്തിന് കാരണം.
അമേരിക്കൻ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (EIA), ഗോൾഡ്മാൻ സാക്സ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവചനപ്രകാരം, ഈ വർഷാവസാനത്തോടെ എണ്ണവില വീണ്ടും 70 ഡോളർ നിരക്കിലേക്ക് ഇടിയാൻ സാധ്യതയുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതും ഒപെക് പ്ലസ് ഉൽപ്പാദനം വർദ്ധിപ്പിച്ചതുമാണ് ഇതിന് വഴിതെളിച്ചത്. ആഗോള വിപണിയിലെ ഈ ഇടിവ് തുടർന്നാൽ യുഎഇയിലെ വാഹന ഉടമകൾക്ക് വരും മാസങ്ങളിലും ഇന്ധനവിലയിൽ കൂടുതൽ കുറവ് പ്രതീക്ഷിക്കാം.

You may also like