Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 05:15 AM

കൃത്രിമ അവയവങ്ങൾ വച്ചുപിടിപ്പിക്കാൻ യുഎഇ; നിയമം വരുന്നതിന് മുൻപ് നിങ്ങളുടെ അഭിപ്രായം അറിയിക്കാം

by Raneesha Razak

ദുബായ് : മൃഗങ്ങളിൽ നിന്നുള്ള അവയവങ്ങളും കൃത്രിമമായി നിർമ്മിക്കുന്ന അവയവങ്ങളും (Non-human organs) മനുഷ്യരിൽ വച്ചുപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിന് യുഎഇ പൊതുജനങ്ങളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും അഭിപ്രായം തേടുന്നു. ‘യുഎഇ ലെജിസ്ലേഷൻ’ പ്ലാറ്റ്‌ഫോം വഴി ഒരു മാസത്തേക്കാണ് നിർദ്ദേശങ്ങൾ ക്ഷണിച്ചിരിക്കുന്നത്.
ഇത്തരം ശസ്ത്രക്രിയകളുടെ സുരക്ഷ, നിയമപരമായ ചട്ടക്കൂട്, വരാവുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് ആണ് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രാലയത്തിന്റെ കൃത്യമായ ലൈസൻസില്ലാതെ മൃഗങ്ങളുടെ അവയവങ്ങൾ മാറ്റിവെക്കുന്നത് യുഎഇയിൽ നിരോധിച്ചിട്ടുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് തടവുശിക്ഷയും 1 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം.

You may also like