Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 07:35 PM

ജൂലൈ മുതൽ യുഎഇയിൽ വൻ മാറ്റങ്ങൾ

by Raneesha Razak

ദുബായ് : ഈ ജൂലൈ മാസം മുതൽ യുഎഇയിൽ പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളും പരിഷ്‌കാരങ്ങളും പ്രാബല്യത്തിൽ വരികയാണ്.
യുഎഇയിലെ സ്കൂളുകളിൽ ജൂലൈ ആദ്യവാരത്തോടെ വേനലവധി ആരംഭിക്കും; ഇനി ആഗസ്റ്റ് 31-നായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക. ഷാർജയിലെ പെയ്ഡ് പാർക്കിങ് സമയം നീട്ടി, ഇനി മുതൽ അർദ്ധരാത്രി 12 മണി വരെ ഫീസ് ബാധകമായിരിക്കും. യാത്രാരംഗത്ത് വിപ്ലവം കുറിച്ചുകൊണ്ട് അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ഇതിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ പ്രാഥമിക ഘട്ടം ആരംഭിച്ചു കഴിഞ്ഞു.
ആഘോഷങ്ങളുടെയും വൻ വിലക്കുറവിന്റെയും ‘ദുബായ് സമ്മർ സർപ്രൈസസ്’ ജൂലൈ 2 മുതൽ ആഗസ്റ്റ് 30 വരെ നടക്കും. ബിസിനസ്സ് മേഖലയിലെ നികുതി സംവിധാനം ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി ഇ-ഇൻവോയ്‌സിങ് പൈലറ്റ് ഘട്ടം ജൂലൈ 1 മുതൽ ആരംഭിച്ചു. ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായുള്ള പുതിയ ഏജൻസിയായി ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ രാജ്യത്തുടനീളം 16 കേന്ദ്രങ്ങളോടെ പ്രവർത്തനം തുടങ്ങി.

You may also like