Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:28 PM

സൈബർ സുരക്ഷാ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ഖലീഫ ഫണ്ട് പുതിയ പദ്ധതി പ്രഖ്യാപിച്ചു

by Raneesha Razak

അബുദാബി : യുഎഇയിലെ സൈബർ സുരക്ഷാ മേഖലയിലെ സ്റ്റാർട്ടപ്പുകളെ (Cybersecurity startups) പിന്തുണയ്ക്കുന്നതിനും അവയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി പുതിയ ദേശീയ പ്രോഗ്രാം പ്രഖ്യാപിച്ച് ഖലീഫ ഫണ്ട് (KFED). യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായി സഹകരിച്ച് അൽ ഐനിലെ മസ്ൻ ഹബ്ബിൽ (MZN Hub) നടന്ന ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. യുഎഇ ഗവൺമെന്റിന്റെ സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി, ഖലീഫ ഫണ്ട് സിഇഒ മൂസ ഉബൈദ് അൽ നസ്രി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

‘സൈബർ ഇ71’ (CyberE71) മായി സഹകരിച്ച് രൂപീകരിച്ച ഈ പദ്ധതി വഴി സൈബർ സുരക്ഷാ രംഗത്തെ പുതിയ സംരംഭകർക്ക് ആവശ്യമായ വിദഗ്ദ്ധ പരിശീലനം, മെന്റർഷിപ്പ്, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവ ലഭ്യമാക്കും. യുഎഇയിൽ നിന്നുള്ള നൂതന സൈബർ സുരക്ഷാ ആശയങ്ങളെ ആഗോള വിപണിയിലേക്ക് വളർത്താനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഈ സംരംഭം സഹായിക്കുമെന്ന് ഡോ. മുഹമ്മദ് അൽ കുവൈത്തി വ്യക്തമാക്കി. സ്വദേശി കമ്പനികളുടെ ആഗോള മത്സരശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം യുഎഇയെ ഈ മേഖലയിലെ പ്രമുഖ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.

You may also like