Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 12:37 PM

ഇത്തിഹാദ് റെയിൽ: കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

by Raneesha Razak

ദുബായ് : ജൂൺ 30-ന് അബുദാബി – ഫുജൈറ റൂട്ടിൽ ആരംഭിക്കുന്ന ഇത്തിഹാദ് റെയിൽ (Etihad Rail) പാസഞ്ചർ സർവീസിൽ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇൻഫന്റുകൾക്കും പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി സാധാരണ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകുന്നതിന് പുറമെയാണിത്. ഇതനുസരിച്ച് മുതിർന്നവർക്ക് കംഫർട്ട് ക്ലാസിൽ 55 ദിർഹവും (യഥാർത്ഥ നിരക്ക് 109 ദിർഹം) പ്രീമിയം ക്ലാസിൽ 180 ദിർഹവുമാണ് (യഥാർത്ഥ നിരക്ക് 380 ദിർഹം) ഒരു ഭാഗത്തേക്കുള്ള നിരക്ക്.
കുട്ടികൾക്ക് (17 വയസ്സിൽ താഴെ) തനിച്ചായി ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല. ഒരു മുതിർന്ന വ്യക്തിക്കൊപ്പം കുട്ടിക്ക് ടിക്കറ്റ് എടുക്കുമ്പോൾ രണ്ടുപേർക്കും കൂടി കംഫർട്ട് ക്ലാസിൽ 83 ദിർഹം മാത്രം നൽകിയാൽ മതിയാകും. 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് (Infants) പ്രത്യേകം സീറ്റ് ആവശ്യമില്ലെങ്കിൽ മുതിർന്നവരുടെ മടിയിൽ ഇരുന്ന് സൌജന്യമായി യാത്ര ചെയ്യാം. 60 വയസ്സും അതിനുമുകളിലുമുള്ള മുതിർന്ന പൗരന്മാർക്ക് കംഫർട്ട് ക്ലാസിൽ 44 ദിർഹവും പ്രീമിയം ക്ലാസിൽ 96 ദിർഹവുമാണ് നിരക്ക്. ട്രെയിനുകളിൽ വീൽചെയർ ഉപയോഗിക്കുന്നവർക്കായി പ്രത്യേക സൗകര്യവുമുണ്ടാകും. സേവർ (Saver), വാല്യൂ (Value), ഫ്ലെക്സ് (Flex) എന്നീ മൂന്ന് തരം ടിക്കറ്റ് കാറ്റഗറികളിൽ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

You may also like