Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:38 PM

വ്യാപന ലക്ഷ്യങ്ങളുമായി ബുർജീൽ ഹോൾഡിങ്സ്; 1.5 ബില്യൺ ഡോളറിന്റെ സുക്കൂക്ക് പദ്ധതി പ്രഖ്യാപിച്ചു

by Raneesha Razak

അബുദാബി : ഗൾഫിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സ് അന്താരാഷ്ട്ര വിപണിയിൽ നിന്നും ഭാവി വികസന പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി 1.5 ബില്യൺ ഡോളറിന്റെ സുക്കൂക്ക് (ഇസ്ലാമിക് ബോണ്ട്) പദ്ധതി പ്രഖ്യാപിച്ചു. ബുർജീൽ സുക്കൂക്ക് ലിമിറ്റഡ് വഴി രൂപീകരിച്ച ഈ ശരീഅത്ത് അധിഷ്ഠിത ബോണ്ട് പ്രോഗ്രാം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇന്റർനാഷണൽ സെക്യൂരിറ്റീസ് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ധനസമാഹരണ മാർഗ്ഗങ്ങൾ വൈവിധ്യവത്കരിക്കാനും സ്പെഷ്യലിസ്റ്റ് മെഡിക്കൽ കെയർ, ഗവേഷണം, മെഡിക്കൽ വിദ്യാഭ്യാസം, ഡിജിറ്റൽ പരിവർത്തനം, എഐ (AI) അധിഷ്ഠിത ആരോഗ്യ സംരക്ഷണം എന്നിവയിൽ നിക്ഷേപം നടത്താനും ഈ പദ്ധതി സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളായ എസ്‌ ആൻഡ്‌ പി ഗ്ലോബൽ റേറ്റിങ്സിൽ (S&P) നിന്ന് സ്റ്റേബിൾ ഔട്ട്ലുക്കോടെ ‘BB+’ റേറ്റിംഗും, മൂഡീസിൽ (Moody’s) നിന്ന് ‘Ba2’ റേറ്റിംഗും ആദ്യമായി നേടാൻ കഴിഞ്ഞത് കമ്പനിയുടെ സാമ്പത്തിക ഭദ്രതയുടെ തെളിവാണെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. വിപണി സാഹചര്യങ്ങൾക്കും ആവശ്യമായ അംഗീകാരങ്ങൾക്കും വിധേയമായി അടുത്ത അഞ്ച് വർഷത്തേക്കുള്ള ആദ്യ സീനിയർ അൺസെക്യൂർഡ് സുക്കൂക്ക് ഇഷ്യൂ ചെയ്യുന്നതിനായി പ്രാദേശിക, അന്തർദേശീയ നിക്ഷേപകരുമായി കമ്പനി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

You may also like