Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 06:18 AM

ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; അറബ് ലോകത്ത് ഒന്നാമത്

by Raneesha Razak

ദുബായ് : വാർ Wharton സ്‌കൂളും ഡബ്ല്യുപിപിയും (WPP) ചേർന്ന് പുറത്തുവിട്ട 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ (Best Countries) ആഗോള റാങ്കിങ്ങിൽ യുഎഇ പത്താം സ്ഥാനത്തെത്തി. ഈ പട്ടികയിലെ ആദ്യ 10-ൽ ഇടംനേടുന്ന ഏക അറബ് രാജ്യവും മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയർന്ന റാങ്കുള്ള രാജ്യവുമായി യുഎഇ മാറി. യുഎസിനെ (11-ാം സ്ഥാനം) പിന്നിലാക്കിയാണ് യുഎഇ ഈ ചരിത്ര നേട്ടം കൈവരിച്ചത്. സ്വിറ്റ്‌സർലൻഡ് ആണ് പട്ടികയിൽ ഒന്നാമത്.
ഭാവിയിലെ സാമ്പത്തിക വളർച്ചാ സാധ്യതകൾ വിലയിരുത്തുന്ന ‘റൈസിംഗ് പവർ’ (Rising Power / Movers) വിഭാഗത്തിൽ 100-ൽ 100 മാർക്കും നേടി യുഎഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. ബിസിനസ്സ് അനുകൂല അന്തരീക്ഷം, സാംസ്കാരിക സ്വാധീനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെ ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് യുഎഇയെ മുൻപന്തിയിലെത്തിച്ചത്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിലൂടെയും മികച്ച നിക്ഷേപ സൗഹൃദ നയങ്ങളിലൂടെയും യുഎഇ കൈവരിച്ച രാജ്യാന്തര വിശ്വാസ്യതയുടെ തെളിവാണ് ഈ നേട്ടമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

You may also like