Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:31 AM

ദുബായ് ഹാർബറിലേക്ക് പുതിയ പാലം തുറന്നു; യാത്രാസമയം കുറയും

by Raneesha Razak

 

ദുബായ് : ദുബായ് ഹാർബറിലേക്കുള്ള യാത്രാസമയം 12 മിനിറ്റിൽ നിന്ന് വെറും 3 മിനിറ്റായി കുറച്ചുകൊണ്ട് ഷെയ്ഖ് സായിദ് റോഡിൽ പുതിയ ഫ്ലൈഓവർ പാലം തുറന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ദുബായിലെ വർദ്ധിച്ചുവരുന്ന നഗര-സാമ്പത്തിക വളർച്ചയ്ക്കും ഗതാഗത സൗകര്യങ്ങൾക്കും വേഗത കൂട്ടാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ഇരുവശങ്ങളിലേക്കുമായി രണ്ട് വരി പാതകളുള്ള (Two lanes) ഈ പുതിയ പാലത്തിന് മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. ഡെയ്‌റ, ജബൽ അലി ഭാഗങ്ങളിൽ നിന്ന് ഷെയ്ഖ് സായിദ് റോഡ് വഴി വരുന്ന വാഹനങ്ങൾക്ക് ഇനി നേരിട്ട് ദുബായ് ഹാർബറിലേക്ക് പ്രവേശിക്കാം. 1,500 മീറ്റർ നീളമുള്ള ഈ പാലത്തിന്റെ നിർമ്മാണം ഷമാൽ ഹോൾഡിംഗുമായി (Shamal Holding) സഹകരിച്ചാണ് പൂർത്തിയാക്കിയത്. പദ്ധതിയുടെ ബാക്കി ഭാഗങ്ങളായ അൽ നസീം സ്ട്രീറ്റ്, കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ് എന്നിവടങ്ങളിലേക്കുള്ള കണക്റ്റിവിറ്റികൾ വരും മാസമായ ജൂലൈയിൽ പൂർണ്ണമായി തുറന്നുകൊടുക്കും. 1,400-ലധികം എഞ്ചിനീയർമാരും തൊഴിലാളികളും ചേർന്നാണ് റെക്കോർഡ് വേഗതയിൽ ഈ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്

You may also like