Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 05:15 AM

ഷാർജയിൽ കഴിഞ്ഞ വർഷം 60 റോഡപകടങ്ങൾ

by Raneesha Razak

 

ഷാർജ : കഴിഞ്ഞവർഷം (2025) ഷാർജയുടെ കിഴക്കൻ (Eastern), മധ്യ (Central) മേഖലകളിൽ ആകെ 60 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയതായി ഷാർജ പോലീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ മധ്യമേഖലയിൽ 34 അപകടങ്ങളും കിഴക്കൻ മേഖലയിൽ 26 അപകടങ്ങളുമാണ് ഉണ്ടായത്. വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും റോഡ് സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.
അപകടങ്ങളിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് കാൽനടയാത്രക്കാർക്ക് നേരെ ഉണ്ടായവയാണ് (Pedestrian Accidents) – ആകെ 13 കേസുകൾ. ഇതിൽ കിഴക്കൻ മേഖലയിൽ ആറും മധ്യമേഖലയിൽ ഏഴും അപകടങ്ങൾ നടന്നു. വാഹനങ്ങൾ വശങ്ങളിൽ തമ്മിലിടിക്കുന്ന സൈഡ്-കൊളിഷൻ (Side-collision) അപകടങ്ങളാണ് രണ്ടാമത് – 12 കേസുകൾ.
മധ്യമേഖലയിലെ ജനവാസ കുറവുള്ള റോഡുകളിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങളുമായി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ 6 അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിഴക്കൻ മേഖലയിൽ വർഷത്തിന്റെ രണ്ടാം പാദത്തിലും (ഏപ്രിൽ-ജൂൺ), മധ്യമേഖലയിൽ വർഷത്തിന്റെ ആദ്യ പാദത്തിലുമാണ് (ജനുവരി-മാർച്ച്) കൂടുതൽ അപകടങ്ങൾ നടന്നത്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റോഡപകടങ്ങൾ കുറയ്ക്കാനുമുള്ള വിപുലമായ ബോധവൽക്കരണ കാമ്പെയ്‌നുകൾ പോലീസ് കൂടുതൽ ശക്തമാക്കുകയാണ്.

You may also like