Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 06:09 AM

ഷാർജയിൽ വീട്ടുവാടക കുതിച്ചുയരുന്നു

by Raneesha Razak

ഷാർജ : ദുബായിലെ ഉയർന്ന വാടകയെത്തുടർന്ന് താങ്ങാനാവുന്ന ഭവനങ്ങൾ തേടി ആളുകൾ കൂട്ടത്തോടെ ഷാർജയിലേക്ക് മാറുന്നതിനാൽ ഷാർജയിലെ റെസിഡൻഷ്യൽ വാടക വിപണിയിൽ വൻ വർദ്ധനവ്. കാവൻഡിഷ് മാക്‌സ്‌വെൽ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, 2025-ൽ ഷാർജയിൽ മാത്രം 2,90,000 റെസിഡൻഷ്യൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്തു. ദുബായിലെ സമാനമായ പ്രോപ്പർട്ടികളേക്കാൾ 20 മുതൽ 30 ശതമാനം വരെ വാടക കുറവാണെന്നതാണ് പ്രവാസികളെയും കുടുംബങ്ങളെയും ഷാർജയിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ആവശ്യക്കാർ ഏറിയതോടെ മുവൈല, അൽജാദ തുടങ്ങിയ പ്രധാന ജനവാസ മേഖലകളിൽ വാടക നിരക്കിൽ 33 മുതൽ 56 ശതമാനം വരെ വാർഷിക വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ആദ്യത്തെ മൂന്ന് വർഷത്തേക്ക് വാടക വർദ്ധിപ്പിക്കാൻ പാടില്ലെന്ന ഷാർജയിലെ ശക്തമായ നിയമങ്ങൾ വാടകക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ 19.8 ലക്ഷമുള്ള ഷാർജയിലെ ജനസംഖ്യ 2030-ഓടെ 21 ലക്ഷം കവിയുമെന്നാണ് കണക്കാക്കുന്നത്.

You may also like