Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 12:37 PM

അബുദാബിയിലേക്ക് പറക്കുന്നവർക്ക് സൗജന്യ മെഡിക്കൽ ഇൻഷുറൻസുമായി ഇത്തിഹാദും ഡിസിടിയും

by Raneesha Razak

അബുദാബി : ഇത്തിഹാദ് എയർവേയ്‌സ് വഴി അബുദാബിയിലേക്ക് വരുന്നതും യുഎഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് കണക്റ്റിങ് ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നതുമായ അന്താരാഷ്ട്ര സന്ദർശകർക്ക് സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് പ്രഖ്യാപിച്ചു. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അബുദാബിയുമായി സഹകരിച്ചാണ് ഇത്തിഹാദ് ഈ ആനുകൂല്യം ഒരുക്കുന്നത്. യുഎഇയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ‘ദാമൻ’ (Daman) വഴിയാണ് ഇൻഷുറൻസ് ലഭ്യമാക്കുക.

2026 ജൂലൈ മുതൽ ഡിസംബർ വരെയാണ് ഈ പദ്ധതിയുടെ കാലാവധി. യുഎഇക്ക് പുറത്തുനിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് ഇത്തിഹാദ് വിമാനങ്ങളിൽ അബുദാബിയിൽ എത്തുന്നവർക്ക് 15 ദിവസത്തെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇത്തിഹാദിന്റെ സൗജന്യ സ്റ്റോപ്പ് ഓവർ പ്രോഗ്രാം (Stopover Programme) ഉപയോഗിച്ച് അബുദാബിയിൽ സമയം ചെലവഴിക്കുന്നവർക്കും ഈ ആനുകൂല്യം ഉണ്ടായിരിക്കും. ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല, യോഗ്യതയുള്ള ഇത്തിഹാദ് ടിക്കറ്റുകൾക്കൊപ്പം ഇൻഷുറൻസ് പരിരക്ഷ സ്വയമേവ ലഭ്യമാകും.

അബുദാബിയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കാനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വവും മികച്ച യാത്രാനുഭവവും ഉറപ്പാക്കാനുമാണ് ഈ പദ്ധതിയെന്ന് ഡിസിടി അബുദാബി ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരിയും ഇത്തിഹാദ് എയർവേയ്‌സ് സിഇഒ അന്റോണോആൽഡോ നെവെസും വ്യക്തമാക്കി.

You may also like