Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 02:15 PM

ഹിജ്‌റ പുതുവത്സര അവധി: അബുദാബിയിൽ സൗജന്യ പാർക്കിംഗും ടോൾ ഇളവും പ്രഖ്യാപിച്ചു

by Raneesha Razak

അബുദാബി : ഹിജ്‌റ പുതുവത്സര അവധിയോടനുബന്ധിച്ച് അബുദാബിയിൽ സൗജന്യ പൊതു പാർക്കിംഗും ‘ദർബ്’ (Darb) ടോൾ ഗേറ്റുകളിൽ ഇളവും പ്രഖ്യാപിച്ചു. ജൂൺ 15 തിങ്കളാഴ്ചയാണ് വാഹനമോടിക്കുന്നവർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കുകയെന്ന് ക്യു മൊബിലിറ്റി (Q Mobility) അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെ മുതൽ അബുദാബിയിലെ പ്രധാന ടോൾ ഗേറ്റുകളായ സാസ് അൽ നഖ്‌ൽ, അൽ മഖ്ത, റബ്ദാൻ, അൽ സാദിയാത്ത് എന്നിവ വഴിയുള്ള യാത്രകൾക്ക് ടോൾ ഈടാക്കില്ല. എന്നാൽ അൽ ഖുറം, ഗന്തൂത് ഗേറ്റുകളിൽ ഈ ഇളവ് ബാധകമല്ല; ഇവിടെ 24 മണിക്കൂറും സാധാരണ നിലയിൽ 4 ദിർഹം വീതം ടോൾ നൽകേണ്ടിവരും. ജൂൺ 16 ചൊവ്വാഴ്ച മുതൽ ടോൾ നിരക്കുകൾ സാധാരണ നിലയിലാകും.
തിങ്കളാഴ്ച എമിറേറ്റിലെ എല്ലാ സ്റ്റാൻഡേർഡ് പൊതു പാർക്കിംഗ് സ്‌പെയ്‌സുകളും (Mawaqif) സൗജന്യമായിരിക്കും. മൾട്ടി-സ്റ്റോറി (ബഹുനില) പാർക്കിംഗ് കെട്ടിടങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. അവധി പ്രമാണിച്ച് അബുദാബിയിലെയും അൽ ഐനിലെയും കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തിങ്കളാഴ്ച അടഞ്ഞുകിടക്കുമെങ്കിലും ദർബ് ആപ്പ്, വെബ്‌സൈറ്റ്, താം (TAMM) പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും.

You may also like