Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:31 AM

ആഡംബരമല്ല, കഠിനാധ്വാനമാണ് ദുബായ്; അനുഭവം പങ്കുവെച്ച് ഇന്ത്യൻ യുവതി

by Raneesha Razak

 

ദുബായ് : ദുബായ് നഗരത്തെ പുറത്തുനിന്നുള്ളവർ വെറുമൊരു ആഡംബര നഗരമായി കാണുമ്പോൾ, അത് കഠിനാധ്വാനത്തിൻ്റെയും വലിയ സ്വപ്നങ്ങളുടെയും പ്രതീകമാണെന്ന് പറയുകയാണ് പൂനെ സ്വദേശിയായ സിമ്രാൻ ശശി വിശ്വകർമ (23). ഇൻ്റർനാഷണൽ മാർക്കറ്റിംഗിൽ മാസ്റ്റേഴ്സ് ബിരുദം നേടുന്നതിനൊപ്പം ലക്ഷ്വറി ബ്രാൻഡുകളുടെ വിപണന രംഗത്ത് ജോലി ചെയ്യുന്ന സിമ്രാൻ, തൻ്റെ ആറുമാസത്തെ ദുബായ് ജീവിതാനുഭവങ്ങളാണ് പങ്കുവെക്കുന്നത്.

ആദ്യമായി നാടുവിട്ട് വിദേശത്തേക്ക് പോകുമ്പോൾ സുരക്ഷയെക്കുറിച്ച് വീട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ പോകുന്ന സ്ഥലം ദുബായ് ആണെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്ക് പൂർണ്ണ വിശ്വാസമായിരുന്നെന്ന് സിമ്രാൻ ഓർക്കുന്നു. നഗരത്തിലെത്തി പത്താം ദിവസം തന്നെ തനിക്ക് നേരിട്ട ഒരനുഭവം ദുബായിലെ ജനങ്ങളുടെ നന്മ വ്യക്തമാക്കുന്നതായിരുന്നു. കൊറിയർ ചാർജ് നൽകാൻ കയ്യിൽ പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ, അപ്പാർട്ട്മെൻ്റിനടുത്തുള്ള അലക്കുക്കടക്കാരൻ പരിചയമില്ലാതിരുന്നിട്ടും പണം നൽകി സഹായിച്ചു. റോഡിൽ കാണുന്ന റോൾസ് റോയ്‌സ് കാറുകൾ വെറും ആഡംബരമല്ല, മറിച്ച് അതിന് പിന്നിൽ ഒരാളുടെ കഠിനാധ്വാനത്തിൻ്റെയും സ്ഥിരതയുടെയും കഥയുണ്ടെന്ന് ഈ നഗരം നമ്മെ പഠിപ്പിക്കുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പരസ്പര ബഹുമാനത്തോടെ ജീവിക്കുന്ന ദുബായ്, മാറിയ ചിന്താഗതിയോടെ ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ ഓടാൻ ഏതൊരാളെയും പ്രേരിപ്പിക്കുമെന്നും സിമ്രാൻ പറയുന്നു.

You may also like