Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:45 AM

കോടതി, നോട്ടറി സേവനങ്ങൾ ഇനി എഐയിലേക്ക്; വൻ പദ്ധതികളുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്

by Raneesha Razak

അബുദാബി : നീതിന്യായ വ്യവസ്ഥയിലും നോട്ടറി സേവനങ്ങളിലും നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യകൾ വിന്യസിക്കുന്നതിനുള്ള ഭാവി പദ്ധതികൾ വിലയിരുത്തി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD). കേസ് നടത്തിപ്പിലും നോട്ടറി സേവനങ്ങളിലും കൃത്യതയും വേഗതയും വർദ്ധിപ്പിക്കുന്നതിനായി സ്മാർട്ട് സംവിധാനങ്ങൾ ഏകോപിപ്പിക്കുന്ന കാര്യമാണ് ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് അണ്ടർസെക്രട്ടറി കൗൺസിലർ യൂസഫ് സയീദ് അൽ അബ്രിമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തത്.

അബുദാബി സർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് ഇനേബിൾമെന്റുമായി സഹകരിച്ചാണ് ഈ ഡിജിറ്റൽ പദ്ധതികൾ നടപ്പിലാക്കുന്നത്. നിലവിൽ പബ്ലിക് പ്രോസിക്യൂഷൻ, ക്രിമിനൽ കോടതികൾ എന്നിവയിലെ അപേക്ഷകൾ കൈകാര്യം ചെയ്യൽ, പിഴകൾ അടച്ചയുടൻ യാത്രാവിലക്കുകളും അറസ്റ്റ് വാറന്റുകളും റദ്ദാക്കൽ തുടങ്ങിയ പ്രധാന സേവനങ്ങൾ എഐ സഹായത്തോടെ മനുഷ്യവിഭവശേഷി ഇല്ലാതെ പൂർണ്ണമായും ഓട്ടോമേറ്റഡ് രീതിയിലാണ് നടക്കുന്നത്. ഇതിന് പുറമെ വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ, തുകകൾ അപേക്ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറൽ എന്നിവയും സ്മാർട്ട് സിസ്റ്റത്തിലേക്ക് മാറിയിട്ടുണ്ട്. ഈ എഐ സംവിധാനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ജുഡീഷ്യൽ-അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്ക് വിപുലമായ പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി.

You may also like