Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 07:14 AM

ദുബായിൽ ‘മീപെൻ 2026’ കോൺഗ്രസിന് തുടക്കമായി; ക്ലിനിക്കൽ ന്യൂട്രീഷൻ രംഗത്തെ പ്രമുഖർ പങ്കെടുന്നു

by Raneesha Razak

ദുബായ് : ക്ലിനിക്കൽ ന്യൂട്രീഷൻ (Clinical Nutrition), മൾട്ടിഡിസിപ്ലിനറി ഹെൽത്ത് കെയർ എന്നിവയിലെ അത്യാധുനിക മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന അഞ്ചാമത് മിഡിൽ ഈസ്റ്റേൺ അലയൻസ് ഫോർ പാരന്ററൽ ആൻഡ് എന്ററൽ ന്യൂട്രീഷൻ കോൺഗ്രസിന് (MEAPEN 2026) ദുബായിൽ തുടക്കമായി. ദുബായ് ഇന്റർകോണ്ടിനന്റൽ ഹോട്ടൽ ഫെസ്റ്റിവൽ സിറ്റിയിൽ ജൂൺ 4, 5 തീയതികളിലായാണ് അന്താരാഷ്ട്ര കോൺഗ്രസ് നടക്കുന്നത്. യുഎഇ വോളിബോൾ അസോസിയേഷൻ അംഗം ഷെയ്ഖ ഷംസ ബിൻത് ഹാഷർ അൽ മക്തൂം ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആധുനിക ആരോഗ്യ പരിപാലന രംഗത്ത് ക്ലിനിക്കൽ ന്യൂട്രീഷന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് അവർ സംസാരിക്കുകയും എക്സിബിഷൻ സ്റ്റാളുകൾ സന്ദർശിക്കുകയും ചെയ്തു.

15-ലധികം രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം ആരോഗ്യരംഗത്തെ വിദഗ്ധരാണ് ഈ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വിവിധ ശാസ്ത്ര സെഷനുകളിലായി എഴുപതിലധികം അന്താരാഷ്ട്ര പ്രഭാഷകർ സംസാരിക്കും. ഇൻഡെക്സ് കോൺഫറൻസസ് ആൻഡ് എക്സിബിഷൻസിന്റെ (INDEX) നേതൃത്വത്തിൽ എമിറേറ്റ്സ് മെഡിക്കൽ അസോസിയേഷന് കീഴിലുള്ള യുഎഇഎസ്പിഇഎന്നുമായി (UAESPEN) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രോഗികളുടെ രോഗമുക്തിക്കും മികച്ച ജീവിതനിലവാരത്തിനും കൃത്യമായ പോഷകാഹാര ചികിത്സ (Nutrition therapy) അത്യാവശ്യമാണെന്ന് മീപെൻ കോൺഗ്രസ് പ്രസിഡന്റ് ഡോ. വഫാ ഹെൽമി ആയേഷ് വ്യക്തമാക്കി. സയൻസ്, ടെക്നോളജി, പേഷ്യന്റ്-സെന്റേർഡ് കെയർ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന വിപുലമായ ചർച്ചകളാണ് സമ്മേളനത്തിൽ നടക്കുന്നത്.

You may also like