Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:51 PM

അടുത്ത പൊതു അവധി എപ്പോൾ? യുഎഇയിൽ ഇനി ഹിജ്‌റ പുതുവർഷ അവധി

by Raneesha Razak

ദുബായ് : ഈദ് അൽ അദ്ഹയുടെ (ബക്രീദ്) നീണ്ട അവധിക്കാലത്തിന് ശേഷം യുഎഇയിലെ ജനങ്ങൾ അടുത്ത പൊതു അവധി എപ്പോഴാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. വരാനിരിക്കുന്ന അടുത്ത ഔദ്യോഗിക അവധി ജൂൺ പകുതിയോടെ എത്തുന്ന ഹിജ്‌റ പുതുവർഷത്തിന്റേതായിരിക്കുമെന്ന് (ഇസ്ലാമിക് ന്യൂ ഇയർ) പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമിക് ചാന്ദ്ര കലണ്ടറിലെ ആദ്യ മാസമായ മുഹറം ഒന്നിനാണ് ഹിജ്‌റ പുതുവർഷമായി കണക്കാക്കുന്നത്.

നിലവിലെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് ജൂൺ 15-ന് ദുൽ ഹിജ്ജ 29-ന് ചന്ദ്രനെ കാണുകയാണെങ്കിൽ ജൂൺ 16 ചൊവ്വാഴ്ചയോ, അല്ലാത്തപക്ഷം ജൂൺ 17 ബുധനാഴ്ചയോ ആയിരിക്കും ഹിജ്‌റ പുതുവർഷം ആരംഭിക്കുക. എന്നാൽ അന്തിമ തീയതി ഔദ്യോഗിക ചന്ദ്രദർശന സമിതിയുടെ പ്രഖ്യാപനത്തിന് വിധേയമായിരിക്കും. യുഎഇയിൽ നിലവിലുള്ള പുതിയ നിയമപ്രകാരം പെരുന്നാൾ അവധികൾ ഒഴികെയുള്ള പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. ഇതനുസരിച്ച് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വരുന്ന അവധി തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ആയി മാറ്റുകയാണെങ്കിൽ യുഎഇ താമസക്കാർക്ക് വാരാന്ത്യ അവധി ഉൾപ്പെടെ 3 അല്ലെങ്കിൽ 4 ദിവസത്തെ നീണ്ട അവധി ലഭിക്കാൻ വലിയ സാധ്യതയുണ്ട്.

You may also like