Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 03:55 AM

അൽഫോൻസോയോ ബദാമിപ്പഴമോ? യുഎഇയിലെ മാമ്പഴ വിപണി കീഴടക്കാൻ കടുത്ത മത്സരം

by Raneesha Razak

യുഎഇ : വേനൽക്കാലം ആരംഭിച്ചതോടെ വിപണിയിൽ മാമ്പഴ വസന്തത്തിന് തുടക്കമായി. ഇന്ത്യയിൽ നിന്നുള്ള അൽഫോൻസോ, ബദാമി മുതൽ പാകിസ്ഥാനി സിന്ധൂരി, യെമനി കലാബത്തൂർ, കൊളംബിയൻ ബേബി മാംഗോസ് വരെയുള്ള വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും നിറയുന്നത്. ഉപഭോക്താക്കൾ തങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങൾക്കായി മത്സരിച്ച് വാങ്ങുന്ന രീതിയിലാണ് വിപണിയിലെ തിരക്കെന്ന് പ്രമുഖ റീട്ടെയിലർമാർ വ്യക്തമാക്കുന്നു.

ഇന്ത്യൻ അൽഫോൻസോ മാമ്പഴങ്ങൾക്കാണ് വിപണിയിൽ എപ്പോഴും ആവശ്യക്കാർ ഏറെയെങ്കിലും, വിലക്കുറവും നല്ല മധുരവുമുള്ള ബദാമി മാമ്പഴങ്ങളും കടുത്ത മത്സരമാണ് ഉയർത്തുന്നത്. എന്നാൽ ഇത്തവണ ആഗോള തലത്തിലെ വിതരണ ശൃംഖലയിലെ തടസ്സങ്ങളും (Supply chain hurdles) വർദ്ധിച്ചുവരുന്ന ലോജിസ്റ്റിക്സ് ചെലവുകളും കാരണം മാമ്പഴ വിലയിൽ നേരിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. എങ്കിലും മാമ്പഴത്തിനോടുള്ള പ്രവാസികളുടെയും സ്വദേശികളുടെയും പ്രിയത്തിന് ഒട്ടും കുറവ് വന്നിട്ടില്ല.

You may also like