23
യുഎഇ : അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ, അവിടെയുള്ള യുഎഇ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഹൂസ്റ്റണിലെ യുഎഇ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സഹായം ഉറപ്പാക്കാൻ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘തവാജുദി’ (Twajudi) സർവീസിൽ രജിസ്റ്റർ ചെയ്യണമെന്നും കോൺസുലേറ്റ് അറിയിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവർക്കായി 0097180024, 0097180044444 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളും അധികൃതർ നൽകിയിട്ടുണ്ട്.