Loading info...
Home UAE Newsതണുത്തുവിറച്ച് യുഎഇ; താപനില പൂജ്യം ഡിഗ്രിയിലേക്ക്-ജബൽ ജൈസിൽ രേഖപ്പെടുത്തിയത് 0.2°C

തണുത്തുവിറച്ച് യുഎഇ; താപനില പൂജ്യം ഡിഗ്രിയിലേക്ക്-ജബൽ ജൈസിൽ രേഖപ്പെടുത്തിയത് 0.2°C

by silvya


യുഎഇയിൽ ശൈത്യം കടുക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ താഴുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെ 5:45-ന് റാസൽഖൈമയിലെ ജബൽ ജൈസ് മലനിരകളിൽ താപനില 0.2 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) സ്ഥിരീകരിച്ചു.

You may also like