Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 11:41 AM

500 ദിർഹംസ്  പിഴയെന്ന് വ്യാജ സന്ദേശം;ട്രാഫിക് പിഴകളുടെ പേരിൽ ദുബായിൽ പുതിയ തട്ടിപ്പ്

by silvya



ട്രാഫിക് പിഴകൾ കുടിശ്ശികയുണ്ടെന്ന് വിശ്വസിപ്പിച്ച് പൊതുജനങ്ങളിൽ നിന്ന് പണം തട്ടുന്ന പുതിയ സംഘങ്ങൾക്കെതിരെ ദുബായ് റോഡ് ഗതാഗത വകുപ്പ് (RTA) ജാഗ്രതാ നിർദ്ദേശം നൽകി. കുടിശ്ശികയുള്ള ചെറിയ തുക ഉടൻ അടച്ചില്ലെങ്കിൽ 500 ദിർഹം (Dh500) അധിക പിഴ ഇന്ന് തന്നെ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള എസ്.എം.എസ് (SMS) സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്.
സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുകയാണ് ഇത്തരം സംഘങ്ങളുടെ രീതി.

You may also like