Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:44 PM

സ്കൂൾ കുട്ടികൾക്കായി എഐ ടൂളുകൾ ഡിഫോൾട്ടായി ഓഫ് ചെയ്യുമെന്ന് ഗൂഗിൾ

by Raneesha Razak
 യുഎസ്: ക്ലാസ് മുറികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് സ്കൂളുകളിൽ ചർച്ചകൾ തുടരുന്നതിനിടയിൽ, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള എഐ ടൂളുകൾ ഡിഫോൾട്ടായി ഓഫ് ചെയ്യുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. സ്കൂൾ അധികൃതർ പ്രത്യേകം അനുമതി നൽകിയാൽ മാത്രമേ ഇനി കുട്ടികൾക്ക് ഈ സേവനങ്ങൾ ലഭ്യമാകൂ.
അമേരിക്കൻ സ്കൂളുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ജിമെയിൽ, ഡോക്സ്, ക്ലാസ്റൂം പ്ലാറ്റ്‌ഫോം, ക്രോംബുക്ക് ലാപ്ടോപ്പുകൾ എന്നിവയിലൂടെ ഗൂഗിളിന്റെ എഐ ഫീച്ചറുകൾ വിദ്യാർത്ഥികളിലേക്ക് എത്തുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിൾ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
പുതിയ മാറ്റങ്ങൾ പ്രകാരം കെ-12 (K-12) വിദ്യാർത്ഥി അക്കൗണ്ടുകൾക്കായി ജെമിനി (Gemini), ജെമിനി നോട്ട്ബുക്ക്, ക്ലാസ്റൂമിലെ ജെമിനി, ഗൂഗിൾ സെർച്ച് എന്നിവയുടെ എഐ ഫീച്ചറുകൾ ഡിഫോൾട്ടായി പ്രവർത്തനരഹിതമായിരിക്കും. സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ ആവശ്യപ്പെട്ടാൽ മാത്രമേ ഇവ ഓൺ ചെയ്യാൻ സാധിക്കൂ. അമേരിക്കയിൽ ആരംഭിക്കുന്ന ഈ പുതിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ലോകമെമ്പാടും നടപ്പിലാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.

You may also like