Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 16, 2026 | 03:53 PM

വേനൽമഴയിൽ കുളിർന്ന് യുഎഇ; കടുത്ത ചൂടിന് ആശ്വാസമായി പെയ്തിറങ്ങി കനത്ത മഴ

by Raneesha Nizar

യുഎഇ : യുഎഇയിൽ താപനില റെക്കോർഡ് ചൂടിലേക്ക് ഉയർന്നുനിൽക്കുന്നതിനിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ ജനങ്ങൾക്ക് വലിയ ആശ്വാസമായി. അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയെ തുടർന്ന് കുട്ടികൾ ഉൾപ്പെടെയുള്ള താമസക്കാർ മഴ നനഞ്ഞും കളിച്ചും ആഹ്ലാദം പങ്കുവെച്ചു.

നേരത്തെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) രാജ്യത്ത് മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 15 ബുധനാഴ്ച വൈകുന്നേരം 7:30 വരെ മഴ തുടരുമെന്ന് വ്യക്തമാക്കി ഓറഞ്ച്, യെല്ലോ അലേർട്ടുകളാണ് അധികൃതർ പുറപ്പെടുവിച്ചിരുന്നത്. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ പുറത്തുപോകുന്നവരും ഔട്ട്ഡോർ ആക്റ്റിവിറ്റികളിൽ ഏർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

You may also like