Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:20 PM

യുഎഇയിൽ വിശ്വസ്തതയുടെ 17 വർഷങ്ങൾ; വാർഷികാഘോഷ നിറവിൽ ലുലു എക്‌സ്‌ചേഞ്ച്

by silvya

അബുദാബി: യുഎഇയിൽ പ്രവർത്തനം ആരംഭിച്ച് 17 വർഷം പിന്നിട്ടതിന്റെ ആഘോഷങ്ങൾ അബുദാബിയിലെ അൽ വഹ്ദ മാളിൽ വെച്ച് സംഘടിപ്പിച്ച് ലുലു എക്‌സ്‌ചേഞ്ച്. 2009-ൽ കമ്പനിയുടെ ആദ്യ കസ്റ്റമർ എൻഗേജ്‌മെന്റ് സെന്റർ ആരംഭിച്ച അതേ സ്ഥലത്തുതന്നെ സംഘടിപ്പിച്ച വാർഷികാഘോഷത്തിൽ ഉപഭോക്താക്കളും ജീവനക്കാരും ലുലു മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.

​കഴിഞ്ഞ 17 വർഷത്തിനിടയിൽ രാജ്യത്തുടനീളം സാന്നിധ്യം വിപുലീകരിച്ച ലുലു എക്‌സ്‌ചേഞ്ചിന് നിലവിൽ യുഎഇയിലുടനീളം 170-ലധികം ശാഖകളും ലുലു മണി ആപ്പ് വഴിയുള്ള ഡിജിറ്റൽ സേവനങ്ങളുമുണ്ട്. ഉപഭോക്താക്കളും ജീവനക്കാരും അർപ്പിച്ച വിശ്വാസമാണ് കമ്പനിയുടെ വിജയത്തിന് പിന്നിലെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

​വാർഷികാഘോഷങ്ങളുടെ ഭാഗമായി കമ്പനിയിൽ 17 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെയും ദീർഘകാല ഉപഭോക്താക്കളെയും ചടങ്ങിൽ ആദരിച്ചു. ലുലു എക്‌സ്‌ചേഞ്ച് സംഘടിപ്പിച്ച റേഡിയോ പ്രചാരണത്തിലെ വിജയിക്ക് പുതിയ ലിവാൻ X6 പ്രോ കാറിന്റെ കീ കൈമാറുകയും മറ്റൊരു വിജയിക്ക് അർജന്റീന നാഷണൽ ടീമിന്റെ ഔദ്യോഗിക ജേഴ്‌സി സമ്മാനിക്കുകയും ചെയ്തു.

You may also like