Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:19 PM

എമിറാത്തി വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ‘ദുബായ് മല്ലത്തോൺ’ സമാപിച്ചു

by Raneesha Razak
ദുബായ് : എമിറാത്തി വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ (DXB) സംഘടിപ്പിച്ച ‘ദുബായ് മല്ലത്തോൺ’ (Dubai Mallathon) പരിപാടി സമാപിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ 3-ലേക്ക് ജീവനക്കാരും കുടുംബങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധിപ്പേരാണ് ആഘോഷപൂർവ്വമായ നടത്തത്തിനായി ഒത്തുകൂടിയത്.
ദുബായ് എയർപോർട്ട്സ് വിമൻസ് നെറ്റ്‌വർക്കിന്റെ (DAWN) നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. “മുന്നോട്ട് നടക്കാം, ഒരുമിച്ച് വളരാം” (Moving Forward. Emerging Together) എന്നതായിരുന്നു ഈ വർഷത്തെ പ്രധാന പ്രമേയം. ദുബായ് എയർപോർട്ട്സിലും വ്യോമയാന മേഖലയിലും രാജ്യത്താകമാനവും എമിറാത്തി വനിതകൾ നൽകിയ സംഭാവനകളെയും നേട്ടങ്ങളെയും ആദരിക്കുന്നതായിരുന്നു ഈ പരിപാടി.
ആരോഗ്യ സംരക്ഷണം, ഉൾക്കൊള്ളൽ, പരസ്പര ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വേദി ഒരുക്കിയത്. ദുബായ് എയർപോർട്ട്സ് ഈ വേനൽക്കാലത്ത് ആദ്യമായിട്ടാണ് ഷോപ്പിംഗ് മാളുകൾക്ക് പുറത്ത് ഒരു വിമാനത്താവളത്തിൽ ദുബായ് മല്ലത്തോൺ സംഘടിപ്പിച്ചത്. ആഗസ്റ്റ് മാസം മുഴുവൻ ഡി.എക്സ്.ബിയുടെ ടെർമിനൽ 3 ഇൻഡോർ വാക്കിംഗ് വേദിയായി മാറി. ഇതിലൂടെ ദുബായ് എയർപോർട്ട്സ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സജീവമായി പങ്കെടുക്കാനും പരസ്പരം സംവദിക്കാനും സാധിച്ചു. ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എമിറാത്തി വനിതകളെ ആദരിക്കാനും കഴിഞ്ഞത് ഈ പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി.

You may also like