Featured Partner • Sponsored Advertisement
Reboot Computers
Loading info...
Aug 6, 2026 | 07:27 PM

​എയർ ഇന്ത്യ വിമാനം വൈകി: 9 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മലയാളിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം

by silvya

തിരുവനന്തപുരം: വിമാന സർവീസ് വൈകിയതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ രാത്രി മുഴുവൻ ദുരിതത്തിലായ മലയാളിക്ക് ഒൻപത് വർഷ നീണ്ട legal പോരാട്ടത്തിനൊടുവിൽ നീതി. വീഴ്ച വരുത്തിയ എയർ ഇന്ത്യ പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി കപിൽദേവിന് 1.36 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

​2017 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കപിൽദേവ് അവധി കഴിഞ്ഞ് തിരുവനന്തപുരത്തു നിന്നും മുംബൈ വഴി സൗദിയിലേക്ക് പോകാനായി എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ തിരുവനന്തപുരത്തു നിന്നുള്ള കണക്റ്റിംഗ് ഫ്ലൈറ്റ് രണ്ടു മണിക്കൂറിലധികം വൈകിയതോടെ മുംബൈയിലെത്തിയ കപിൽദേവിന് പോകേണ്ട അന്താരാഷ്ട്ര വിമാനം നഷ്ടമായി.

​തുടർന്ന് മുംബൈ വിമാനത്താവളത്തിൽ രാത്രി മുഴുവൻ തങ്ങേണ്ടി വന്ന ഇദ്ദേഹത്തിന് താമസസൗകര്യമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ നൽകാൻ എയർ ഇന്ത്യ തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. പിന്നീട് നാട്ടിലുള്ള കുടുംബാംഗങ്ങൾ മറ്റ് മാർഗ്ഗങ്ങളിലൂടെ പണം കണ്ടെത്തിയാണ് സൗദിയിലേക്ക് പുതിയ ടിക്കറ്റ് എടുത്തു നൽകിയത്.

​സാങ്കേതിക കാരണങ്ങളാലാണ് വിമാനം വൈകിയതെന്നും തങ്ങൾ പ്രാഥമിക സഹായങ്ങൾ നൽകിയിരുന്നുവെന്നുമുള്ള എയർ ഇന്ത്യയുടെ വാദം തള്ളിയാണ് ഉപഭോക്തൃ കോടതി വിധി പ്രഖ്യാപിച്ചത്. സാമ്പത്തിക നഷ്ടമായി 83,000 രൂപയും, മാനസിക വിഷമത്തിന് 50,000 രൂപയും, കോടതി ചെലവിലേക്ക് 3,000 രൂപയും ചേർത്ത് ആകെ 1,36,000 രൂപ നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.

You may also like