അബുദാബി : യുഎഇയിൽ ബഹിരാകാശ മേഖലയിൽ (Space Sector) പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും സ്വന്തമാക്കുന്നതിനായി യുഎഇ സ്പേസ് ഏജൻസി 90 ദിവസത്തെ ഗ്രേസ് പിരീഡ് (ഇളവ് കാലയളവ്) പ്രഖ്യാപിച്ചു. ജൂലൈ 6 മുതൽ ആരംഭിക്കുന്ന ഈ ഇളവ് ഒക്ടോബർ വരെ നീണ്ടുനിൽക്കും. നിലവിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പുതുതായി കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും ഈ നിർദ്ദേശം ബാധകമാണ്. സ്പേസ് ഏജൻസിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യത്ത് ബഹിരാകാശ അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണെന്നും 90 ദിവസത്തെ സമയപരിധി കഴിഞ്ഞാൽ നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സ്പേസ് ലൈസൻസിങ് വിഭാഗം ഡയറക്ടർ ഒസാമ അൽ ഷെഹി മുന്നറിയിപ്പ് നൽകി. നാഷണൽ സ്പേസ് സ്ട്രാറ്റജി 2031-ന്റെ ഭാഗമായി സുരക്ഷിതവും സുസ്ഥിരവുമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
24
previous post