Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 08:08 PM

തൊഴിൽ നിയമലംഘനങ്ങൾ തടയാൻ യുഎഇ

by Raneesha Razak

യുഎഇ : തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ പരാതി നൽകാൻ യുഎഇയിലെ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സൗകര്യം. മാനവ വിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയത്തിന് കീഴിൽ 11 തരത്തിലുള്ള നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം. വ്യാജ എമിറേറ്റൈസേഷൻ, നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത്, ലൈംഗികാതിക്രമം, സർവീസ് ആനുകൂല്യങ്ങൾ നൽകാതിരിക്കൽ, അനുവദനീയമായതിലധികം ഓവർടൈം, ചൂട് നിയന്ത്രണ നിയമങ്ങളുടെ ലംഘനം, തൊഴിൽ താമസ സൗകര്യങ്ങളിലെ വീഴ്ച, തൊഴിൽ സുരക്ഷാ നിയമലംഘനം, വാർഷിക അവധി നിഷേധിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മന്ത്രാലയത്തിന്റെ ആപ്പ്, വെബ്സൈറ്റ്, അല്ലെങ്കിൽ 80084 എന്ന ലേബർ ക്ലെയിംസ് ആൻഡ് അഡ്വൈസറി സെന്റർ വഴി പരാതികൾ നൽകാം.

You may also like