Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 08:31 PM

യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാമിന് ആശംസകൾ അറിയിച്ച് യുഎഇ ഭരണാധികാരികൾ

by Raneesha Razak

അബുദാബി : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാമിന് (Andy Burnham) ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും തന്ത്രപ്രധാന സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം എക്‌സിൽ (X) കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു.

You may also like