Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:44 PM

വെല്ലുവിളികൾക്കിടയിലും സാമ്പത്തിക കുതിപ്പ് വ്യക്തമാക്കി ഷെയ്ഖ് മുഹമ്മദ്

by Raneesha Razak

അബുദാബി : ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ അനുകൂലമായ സാഹചര്യങ്ങൾക്കായി കാത്തുനിൽക്കാതെ യുഎഇ മുന്നോട്ട് തന്നെ കുതിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അബുദാബി ഖസർ അൽ വത്താനിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പദ്ധതികൾ കൃത്യമായി മുന്നോട്ട് പോകുന്നുണ്ടെന്നും സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണെന്നും വിപണികൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായി വളർത്തിയെടുത്ത അന്താരാഷ്ട്ര ബന്ധങ്ങളും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളുമാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മേഖലയിലെ വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2026-ന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ എണ്ണയിതര മേഖല മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 80 ശതമാനത്തോളം സംഭാവന ചെയ്തു. ഇക്കാലയളവിൽ യഥാർത്ഥ ജിഡിപി 3 ശതമാനം വർദ്ധിച്ച് 485 ശതകോടി ദിർഹത്തിലെത്തി. കൂടാതെ, 2026-ന്റെ ആദ്യ പകുതിയിൽ യുഎഇയുടെ എണ്ണയിതര കയറ്റുമതി 23.4 ശതമാനം വർദ്ധനവോടെ 452.8 ശതകോടി ദിർഹം എന്ന റെക്കോർഡ് നേട്ടത്തിലെത്തിയെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

You may also like