Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 12:41 AM

ഷാർജയിൽ 1,519 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം അനുവദിച്ച് ഭരണാധികാരി

by Raneesha Razak

ഷാർജ : ഷാർജയിലെ പോലീസ്, സിവിൽ ഡിഫൻസ്, പോലീസ് അക്കാദമി എന്നിവിടങ്ങളിലെ 1,519 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇതിൽ എട്ട് മുതിർന്ന ഉദ്യോഗസ്ഥരെ മേജർ ജനറൽ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഉദ്യോഗസ്ഥരുടെ വിദ്യഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി സൈനിക റാങ്ക് ഘടനയിലും, സൈബർ കുറ്റകൃത്യങ്ങൾ തടയൽ, എയർപോർട്ട്-തീരദേശ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനായി സംഘടനാ ഘടനയിലും ഭരണാധികാരി സുപ്രധാന ഭേദഗതികൾ വരുത്തി.

You may also like