Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 03:54 AM

തൊഴിലാളി ക്യാമ്പുകളിൽ സൗജന്യ ഇന്റർനെറ്റും ക്ലിനിക്കും; പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ

by Raneesha Razak

ദുബായ്: യുഎഇയിലെ തൊഴിലാളികളുടെ ജീവിതനിലവാരം, ആരോഗ്യം, സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടെ ലേബർ അക്കൊമഡേഷൻ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). മന്ത്രാലയം പുറത്തിറക്കിയ പുതിയ ഗൈഡ്‌ലൈൻ അനുസരിച്ച് തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കുകൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. മുറികളിലെ വായുസഞ്ചാരം, താപനില നിയന്ത്രണം, ശുചിത്വം, കൃത്യമായ ക്യാമ്പ് മാനേജ്‌മെന്റ് എന്നിവയും പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ പരിധിയിൽ വരുന്നുണ്ട്. 1500 ദിർഹമോ അതിൽ കുറവോ ശമ്പളമുള്ള 50-ഓ അതിലധികമോ തൊഴിലാളികൾക്ക് താമസം ഒരുക്കുന്ന എല്ലാ കമ്പനികൾക്കും ഈ പുതിയ നിയമങ്ങൾ കർശനമായി ബാധകമായിരിക്കും. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതവും ആരോഗ്യകരവുമായ ഒരു തൊഴിൽ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുക എന്നതാണ് ഈ പരിഷ്‌കാരത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. നിർദ്ദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

You may also like