Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 03:07 AM

ബാങ്കിംഗ് ജോലി ഉപേക്ഷിച്ച് ഭക്ഷ്യനഷ്ടത്തിനെതിരെ പോരാടാൻ ദുബായിൽ മലയാളി പ്രിയങ്കരമായി ഒരു സ്റ്റാർട്ടപ്പ്

by Raneesha Razak

ദുബായ്: ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗിലെ സുരക്ഷിതമായ കരിയർ ഉപേക്ഷിച്ച്, യുഎഇയിലെ ഭക്ഷ്യനഷ്ടം (Food Waste) തടയാൻ രംഗത്തിറങ്ങിയ രണ്ട് സഹോദരന്മാരുടെ ‘പീക്കാബോക്സ്’ (Peekabox) എന്ന സ്റ്റാർട്ടപ്പ് ദുബായിൽ തരംഗമാകുന്നു. യുഎഇയിൽ വളർന്ന്, പിന്നീട് ലണ്ടനിൽ ഉപരിപഠനം പൂർത്തിയാക്കി ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാരായി ജോലി നോക്കിയിരുന്ന ഹസൻ സർവർ (25), ഒമൈർ സർവർ (24) എന്നീ ബ്രിട്ടീഷ് സഹോദരന്മാരാണ് ഈ വേറിട്ട ആപ്പിന് പിന്നിൽ. മൂന്ന് ആഴ്ചകൾക്ക് മുൻപ് മാത്രം പ്രവർത്തനം ആരംഭിച്ച ഈ മൊബൈൽ ആപ്ലിക്കേഷൻ ഇതിനോടകം തന്നെ 50,000-ത്തിലധികം ആളുകളാണ് ഡൗൺലോഡ് ചെയ്തത്. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കകം തന്നെ ആപ്പ് സ്റ്റോറിന്റെ ഫുഡ് കാറ്റഗറിയിൽ ഒന്നാം സ്ഥാനത്തെത്താനും പീക്കാബോക്സിന് സാധിച്ചു.

ഹോട്ടലുകളിലും കഫേകളിലും ബേക്കറികളിലും ദിവസാവസാനം ബാക്കിവരുന്നതും എന്നാൽ പൂർണ്ണമായും ഗുണനിലവാരമുള്ളതുമായ ഭക്ഷണം വൻ വിലക്കുറവിൽ (50 മുതൽ 70 ശതമാനം വരെ ഡിസ്കൗണ്ടിൽ) ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. കാരിഫോർ, കോസ്റ്റ കോഫി, ടിം ഹോർട്ടൺസ് ഉൾപ്പെടെ യുഎഇയിലെ പ്രമുഖ ഫുഡ് ഔട്ട്‌ലെറ്റുകൾ ഇതിനോടകം തന്നെ ഇവരുമായി കൈകോർത്തു കഴിഞ്ഞു. കേവലം ലാഭത്തിനപ്പുറം സമൂഹത്തിന് കൂടുതൽ അർത്ഥവത്തായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് തങ്ങളെ ലക്ഷങ്ങൾ ശമ്പളമുള്ള ബാങ്കിംഗ് മേഖല വിട്ട് ഇത്തരമൊരു സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് സഹോദരങ്ങൾ വ്യക്തമാക്കുന്നു. യുഎഇയിൽ പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ ഭക്ഷണമാണ് പാഴായിപ്പോകുന്നത്. ഇതിനൊരു പരിഹാരം കാണുന്നതിനൊപ്പം സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണം ഉറപ്പാക്കാനും തങ്ങളുടെ സ്റ്റാർട്ടപ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ഹസൻ സർവർ കൂട്ടിച്ചേർത്തു.

You may also like