Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 07:12 PM

ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് മേയ് 25 മുതൽ ബലിപെരുന്നാൾ അവധി

by silvya

ദുബായ് : ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ആണ് അവധി സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നഗരത്തിലെ ഏകീകൃത അധ്യയന കലണ്ടർ അനുസരിച്ച്, ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്കും കോളേജുകൾക്കും മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെയായിരിക്കും അവധി. അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇസ്‌ലാമിക കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ബലിപെരുന്നാളിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ഈ പുണ്യവേളയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നന്മയും ഐശ്വര്യവും നേരുന്നതായി അധികൃതർ അറിയിച്ചു. എല്ലാവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നതായും കെ.എച്ച്.ഡി.എ അറിയിപ്പിൽ പറഞ്ഞു.

You may also like