Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:48 PM

കലാസ്വാദകർക്കായി അൽ മജറ പാർക്ക്; പുനർരൂപകൽപ്പന ചെയ്ത പുതിയ പതിപ്പ് ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

by Raneesha Razak

ഷാർജ : കലയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യം നൽകുന്ന ഷാർജയുടെ സാംസ്‌കാരിക ദർശനങ്ങൾക്ക് പുതിയ തിളക്കമേകി ഷാർജ ആർട്ട് ഫൗണ്ടേഷന് കീഴിലുള്ള അൽ മജറ പാർക്കിന്റെ പുനർരൂപകൽപ്പന ചെയ്ത പുതിയ പതിപ്പ് ഉദ്ഘാടനം ചെയ്തു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. കലയെ പിന്തുണയ്ക്കുന്നതിനും നഗരങ്ങളിൽ സർഗ്ഗാത്മകമായ കമ്മ്യൂണിറ്റി ഇടങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള എമിറേറ്റിന്റെ ദീർഘവീക്ഷണം പ്രതിഫലിപ്പിക്കുന്ന കലാപരവും സാംസ്കാരികവുമായ സവിശേഷതകളോടെയാണ് ഈ പാർക്ക് പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഒത്തുചേരാനും ആസ്വദിക്കാനുമുള്ള മനോഹരമായ ഒരു ഇടമായി ഈ പാർക്ക് ഇനി മാറും.

You may also like