Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 07:26 AM

ലഹരിക്കെതിരെ യുഎഇയുടെ ദേശീയ കാമ്പയിൻ; ലക്ഷ്യം യുവാക്കളുടെ സംരക്ഷണം

by Raneesha Razak

യുഎഇ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘ലഹരിക്കെതിരെ ഒരുമിച്ച്’ എന്ന മുദ്രാവാക്യവുമായി യുഎഇ നാഷണൽ ഡ്രഗ് എൻഫോഴ്സ്മെന്റ് അതോറിറ്റി ദേശീയ കാമ്പയിൻ ആരംഭിച്ചു. ഷെയ്ഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ഗൾഫ് മേഖലയുടെ വികസനത്തെ തകർക്കാൻ ലഹരിമാഫിയകൾ ഇവിടുത്തെ യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ലഹരിക്ക് അടിമകളാകുന്നവരുടെ ആഗോള നിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വെറും സുരക്ഷാ നടപടികൾ കൊണ്ട് മാത്രം ലഹരിയെ തടയാനാവില്ലെന്നും വിദ്യാലയങ്ങളിലൂടെയും കുടുംബങ്ങളിലൂടെയും യുവാക്കളിൽ ആത്മവിശ്വാസം വളർത്തി ലഹരിയുടെ ആവശ്യകത പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. ലഹരിമുക്തി തേടുന്നവർക്ക് നിയമപരമായ സംരക്ഷണവും രഹസ്യസ്വഭാവവും യുഎഇ ഉറപ്പുനൽകുന്നുണ്ടെന്നും സഹായത്തിനായി 80044 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

You may also like