Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:44 PM

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ നാലാമത്തെ കത്ത് പുറത്ത്; ഷെയ്ഖ് മക്തൂമിനെ പ്രശംസിച്ച് സന്ദേശം

by Raneesha Razak

ദുബായ് : യുഎഐ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ അൽ മക്തൂം തന്റെ പുതിയ പുസ്തകമായ ‘ദി ലെറ്റേഴ്‌സ്’ (The Letters) -ൽ നിന്നുള്ള നാലാമത്തെ കത്ത് പുറത്തുവിട്ടു. ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് എഴുതിയ കത്താണ് അദ്ദേഹം പങ്കുവെച്ചത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ജുഡീഷ്യൽ സംവിധാനത്തെയും നയിക്കുന്നതിൽ ഷെയ്ഖ് മക്തൂമിന്റെ നേതൃപാടവത്തെയും സമർപ്പണത്തെയും ദുബായ് ഭരണാധികാരി കത്തിൽ പ്രശംസിച്ചു.
നഗരങ്ങളുടെ വളർച്ചയും തകർച്ചയും നിർണ്ണയിക്കുന്നത് ഭൗഗോളിക സ്ഥാനമല്ല, മറിച്ച് അവിടുത്തെ ജനങ്ങളുടെ മനോഭാവവും (Mindset) അതിമോഹങ്ങളുമാണെന്ന് (Ambition) കത്തിലൂടെ അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സർഗ്ഗാത്മകതയും തുറന്ന മനസ്സും നിലനിൽക്കുന്നിടത്തോളം കാലം നഗരങ്ങൾ അഭിവൃദ്ധി പ്രാപിക്കുമെന്നും, ഭയവും അടഞ്ഞ ചിന്താഗതിയുമാണ് നഗരങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുന്നതെന്നും അനുഭവപാഠമായി അദ്ദേഹം പങ്കുവെച്ചു. ദുബായിയുടെ സവിശേഷമായ സാമ്പത്തിക സാംസ്കാരിക സംസ്കാരം വരുംതലമുറകൾക്കായി സംരക്ഷിക്കാൻ ഷെയ്ഖ് മക്തൂമിന് കഴിയുമെന്ന പൂർണ്ണ ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

You may also like