Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:44 PM

ലോകത്തിലെ ഏറ്റവും വലിയ വെള്ളി ബാർ നിർമ്മിച്ച് സാം പ്രെഷ്യസ് മെറ്റൽസ്; ഗിന്നസ് വേൾഡ് റെക്കോർഡ്

by Raneesha Razak

ദുബായ് : യുഎഇയുടെ രൂപീകരണ വർഷമായ 1971-നോടുള്ള ആദരസൂചകമായി 1,971 കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ വെള്ളി ബാർ നിർമ്മിച്ച് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാം പ്രെഷ്യസ് മെറ്റൽസ് (SAM Precious Metals) ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. ദുബായ് പ്രെഷ്യസ് മെറ്റൽസ് കോൺഫറൻസിൽ വെച്ചാണ് ഈ ചരിത്ര നേട്ടം ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. കേവലം 72 മണിക്കൂറിനുള്ളിൽ എല്ലാ സാങ്കേതിക വെല്ലുവിളികളെയും അതിജീവിച്ചാണ് സാം പ്രെഷ്യസ് മെറ്റൽസിന്റെ എഞ്ചിനീയറിംഗ് സംഘം ഈ നേട്ടം കൈവരിച്ചത്.
നിർമ്മാണത്തിനായി സാധാരണ ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് മോൾഡിന് പകരം 1,100 കിലോഗ്രാം ഭാരമുള്ള മൈൽഡ് സ്റ്റീൽ മോൾഡ് വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒന്നിലധികം ഫർണസുകൾ ഒരേസമയം പ്രവർത്തിപ്പിച്ച് 35-ലധികം ജീവനക്കാരുടെ സഹകരണത്തോടെയാണ് വെള്ളി ഉരുക്കി ഒഴിച്ചത്. യുഎഇ ഭൂപടം, 1971 എന്ന വർഷം, ഡിഎംസിസി (DMCC), സാം ലോഗോകൾ എന്നിവ സിഎൻസി മെഷീൻ ഉപയോഗിച്ച് ബാറിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഡിഎംസിസി ട്രേഡ്‌ഫ്ലോ, ടോക്കിൻവെസ്റ്റ്, ബ്രിങ്ക്‌സ് എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ഈ പദ്ധതി പൂർത്തീകരിച്ചത്.

You may also like