Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:31 PM

വ്യാജ വെബ്‌സൈറ്റുകൾക്കും സോഷ്യൽ മീഡിയ തട്ടിപ്പുകൾക്കുമെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്

by Raneesha Razak

ദുബായ് : ഗ്ലോബൽ വില്ലേജ് സീസൺ 31-ന്റെ പ്രവേശന പാക്കേജുകളുടെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്. സീസൺ 31 വിഐപി പാക്കുകൾ (VIP Packs) ഓഫർ ചെയ്തുകൊണ്ട് വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും നിർമ്മിച്ച് പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. കോക്ക കോള അരീനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമാണ് വിഐപി പാക്കുകളുടെ വിൽപ്പന നടക്കുന്നത്.
സെപ്റ്റംബർ 21 മുതൽ 25 വരെയാണ് പ്രീ-സെയിൽസ് നടത്തുന്നത്. തുടർന്ന് സെപ്റ്റംബർ 26 മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ലഭ്യമാകും. ഔദ്യോഗിക പേജുകൾക്ക് സമാനമായി തോന്നിക്കുന്ന വ്യാജ ലിങ്കുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർമ്മിച്ചാണ് തട്ടിപ്പുകാർ ആളുകളെ വഞ്ചിക്കുന്നത്. വലിയ ഓഫറുകളിലും കുറഞ്ഞ നിരക്കിലുള്ള വാഗ്ദാനങ്ങളിലും വീഴരുതെന്നും ഔദ്യോഗിക ചാനലുകൾ വഴി മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു. സംശയാസ്പദമായ ലിങ്കുകളോ പേജുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ ‘eCrime’ പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിലോ ഉടൻ പരാതിപ്പെടാം.

You may also like