Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 04:49 PM

ദുബായ് ടാക്സി കമ്പനിക്ക് റെക്കോർഡ് വളർച്ച: ആദ്യ പാദത്തിൽ 551 ദശലക്ഷം ദിർഹം വരുമാനം

1.1 കോടി യാത്രകൾ പൂർത്തിയാക്കി

by Raneesha Razak

ദുബായ് : ദുബായ് ടാക്സി കമ്പനി 2026-ലെ ആദ്യ പാദത്തിലെ (Q1) സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു. ഈ കാലയളവിൽ 551 ദശലക്ഷം ദിർഹം വരുമാനമാണ് കമ്പനി നേടിയത്. 50.7 ദശലക്ഷം ദിർഹം അറ്റാദായം (Net Profit) നേടാനും കമ്പനിക്ക് സാധിച്ചു. ടാക്സി, ലിമോസിൻ വിഭാഗങ്ങളിലായി ഏകദേശം 1.1 കോടി യാത്രകളാണ് ഈ ചുരുങ്ങിയ കാലയളവിൽ പൂർത്തിയാക്കിയത്.

കമ്പനിയുടെ വാഹനശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി മൊത്തം വാഹനങ്ങളുടെ എണ്ണം 11,417 ആയി ഉയർത്തി. ദുബായിലെ വർദ്ധിച്ചു വരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും കമ്പനി നടത്തുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ സാമ്പത്തിക വളർച്ചയെന്ന് അധികൃതർ വ്യക്തമാക്കി.

You may also like