Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:06 PM

ഡു വോയ്‌സ് കോൾ സേവനങ്ങൾ പുനഃസ്ഥാപിച്ചു; തടസ്സം നേരിട്ടത് സിസ്റ്റം അപ്‌ഡേറ്റിനെ തുടർന്നെന്ന് വിശദീകരണം

by Raneesha Razak

ദുബായ് : യുഎഇയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ ‘ഡു’ (du) തങ്ങളുടെ വോയ്‌സ് കോൾ സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു. ബുധനാഴ്ച രാവിലെ ദുബായിലും അബുദാബിയിലുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഫോൺ കോളുകൾ വിളിക്കാൻ കഴിയാത്ത വിധം വലിയ തോതിലുള്ള നെറ്റ്‌വർക്ക് തടസ്സം നേരിട്ടിരുന്നു. നെറ്റ്‌വർക്ക് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ മുൻകൂട്ടി നിശ്ചയിച്ച സിസ്റ്റം അപ്‌ഡേറ്റിനെ തുടർന്നാണ് താൽക്കാലികമായി തടസ്സം നേരിട്ടതെന്ന് ഡു അധികൃതർ അറിയിച്ചു. നിലവിൽ കോൾ സേവനങ്ങൾ സാധാരണ നിലയിലായിട്ടുണ്ടെങ്കിലും ഡു മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതിൽ ഉപഭോക്താക്കൾക്ക് നേരിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഈ പ്രശ്നവും പരിഹരിച്ച് മൊബൈൽ ആപ്പ് സേവനങ്ങളും ഉടൻ തന്നെ ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

You may also like